പുസ്തക കൂട്ടുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കോട്ടയം : വായനാദി നാചരണത്തിന്റെ ഭാഗമായി കോട്ടയം ഗവണ്മെന്റ് മോഡൽ ഹയർസെക്കന്ററി സ്കൂളിലെ ഹൈ സ്കൂൾ, യു പി വിഭാഗം വിദ്യാർഥികൾക്കായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ടൗൺ യൂണിറ്റ് പുസ്തകങ്ങൾ സമ്മാനം നൽകി. അറിവ് നൽകുന്ന പുസ്തകങ്ങൾ വിദ്യാർത്ഥികളുടെ മാനസികവും അക്കാദമികവുമായ വളർച്ചക്ക് മുതൽക്കൂട്ടാകുമെന്ന് ഹെഡ്മാസ്റ്റർ ആനന്ദ് വി രാജൻ അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. അധ്യാപകരായ ശ്രീലത ദേവി, സോഫിയ മാത്യു, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖല പ്രസിഡന്റ് ഡോ. ജിഷാ മേരി മാത്യു, പരിഷത്തിന്റെ കോട്ടയം യൂണിറ്റ് സെക്രട്ടറിയും കോട്ടയം ടി ടി ഐയുടെ മുൻ പ്രിൻസിപ്പലുമായിരുന്ന ടോണി ആന്റണി, മുൻ ജില്ലാ സെക്രട്ടറി വിജു കെ എൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles