കോട്ടയം കുറിച്ചിയിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം : മരിച്ചത് കേരള കോൺഗ്രസിൻ്റെ പ്രവർത്തകർ

കോട്ടയം : കോട്ടയം കുറിച്ചിയിൽ പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം. കേരള കോൺഗ്രസ് പ്രവർത്തകരായ രണ്ട് പേരാണ് മരിച്ചത്.കേരള കോൺഗ്രസ് പ്രവർത്തകരും ചങ്ങനാശ്ശേരി സ്വദേശികളുമായ വർഗീസ് (69) , പരമേശ്വരൻ (72) എന്നിവരാണ് മരിച്ചത്. കുറിച്ചി ചെറു വേലിപ്പടിയിൽ രാത്രി 9 മണിയോട് കുടി ആയിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കുറിച്ചി സ്വദേശിയായ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വീട്ടിലെ യോഗത്തിനുശേഷം എംസി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും എത്തിയ പിക്കപ്പ് വാൻ ഇരുവരെയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഇരുവരും തൽക്ഷണം മരിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേര കർഷക സംഗമം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കെ. എ ഫ്രാൻസിസിൻ്റെ വീട്ടിൽ നടന്നിരുന്നു. ഈ യോഗത്തിനുശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.