മുണ്ടക്കയം : സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ 44 മത് സ്കൂൾ വാർഷികം – നെക്സാ 2K25 ആഘോഷിച്ചു. തിരുവല്ലാ അതിരൂപതയുടെ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷസ്ഥാനം നിർവഹിച്ച സമ്മേളനത്തിൽ പ്രശസ്ത സിനിമ സംവിധായകൻ റെജിസ് ആന്റണി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് കെ എം, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മെമ്പർ ലിസി ജിജി, പി ടി എ പ്രസിഡണ്ട് ജിജി നിക്കോളാസ്, മേഖലാ വികാരി ഫാ. സ്കറിയ വട്ടമറ്റം, സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ, സ്കൂൾ പ്രിൻസിപ്പാൾ ഫാ. തോമസ് നാലന്നടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾ സി. അലക്സ് ഡി എം നെ സ്കൂൾ വാർഷിക ദിനത്തിൽ ആദരിക്കുകയും കലാകായിക പഠന രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥി പ്രതിഭകളെ വേദിയിൽ ഉപഹാരങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പളുമാരായ സി. ലിസി ചാക്കോള ഡി എം , ആന്റണി കുരുവിള അക്കാദമിക് കോർഡിനേറ്റർ ജോൺ റ്റി ജെ, സ്റ്റാഫ് സെക്രട്ടറി ജോസഫ് സെബാസ്റ്റ്യൻ സ്കൂൾ ലീഡേഴ്സ് ആൽഫി പ്രവീൺ, അയനാ സൂസൻ അജയ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ വാർഷികത്തിന് മികവേകി.