ആലുവ : മലയാറ്റൂരിൽ പെരിയാർ വൈശ്യൻ കുടികടവിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. നെടുവേലി വീട്ടിൽ ഗംഗ , ഏഴു വയസ്സുള്ള മകൻ ദാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം, അച്ചനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ദാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisements