പ്രണയം തുറന്നുപറഞ്ഞു : കാമുകിയുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ഇട്ടു : മകനെ പാർ‌ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

ലഖ്നൗ : പ്രണയം തുറന്നുപറഞ്ഞ മകനെ പാർ‌ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്.മൂത്തമകൻ തേജ് പ്രതാപ് യാദവിനെയാണു ലാലു പുറത്താക്കിയത്. താൻ 12 വർഷമായി ഒരു യുവതിയുമായി പ്രണയത്തിലാണെന്നായിരുന്നു, വിവാഹിതനായ തേജ് പ്രതാപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരം സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രണയരഹസ്യം പുറത്തുവന്നത്. തേജ് പ്രതാപും ഭാര്യയും അകന്നുകഴിയുകയാണ്. വിവാഹമോചന ഹർജി കുടുംബക്കോടതിയുടെ പരിഗണനയിലാണ്.

Advertisements

വെളിപ്പെടുത്തല്‍ നടത്തി ഒരു മണിക്കൂറിനു ശേഷം തേജ് പോസ്റ്റ് മുക്കി. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും എക്സിലൂടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ലാലു തേജിനെ കൈയോടെ പാർട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും പുറത്താക്കി. ആറു വർഷത്തേക്കാണ് തേജിനെ പാർട്ടിയില്‍നിന്നു പുറത്താക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യക്തിപരമായ ജീവിതത്തില്‍ ധാർമിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹികനീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്ന് മകനെ പുറത്താക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പില്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു.2015ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തേജ് പ്രതാപ് യാദവ് രാഷ്‌ട്രീയ അരങ്ങേറ്റം കുറിച്ചത്. രണ്ട് തവണ എംഎല്‍എയായ അദ്ദേഹം സംസ്ഥാന മന്ത്രിയായിട്ടുണ്ട്. നിരവധി തവണ അദ്ദേഹം വിവാദങ്ങളില്‍പ്പെടുകയും ചെയ്തു.

തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനായ പോലീസുകാരനെ ഡാൻസ് ചെയ്യാൻ വിസമ്മതിച്ചതിനു സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത് ഏതാനും മാസങ്ങള്‍ മുമ്ബായിരുന്നു. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ അമിതവേഗതയില്‍ സഞ്ചരിച്ചതിനും അദ്ദേഹം വാർത്തകളില്‍ ഇടം നേടിയിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിമതരെ പിന്തുണയ്ക്കുക, ആർജെഡി ഓഫീസില്‍ ദേശീയ പ്രസിഡന്‍റിനായി നീക്കിവച്ചിരുന്ന കസേരയില്‍ ഇരിക്കുക തുടങ്ങിയ വിക്രിയകളും ഉണ്ടായിട്ടുണ്ട്. തേജിന്‍റെ വിവാഹജീവിതവും പലപ്പോഴും മാധ്യമങ്ങളുടെ തലക്കെട്ടുകളായിരുന്നു. മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്വര്യയെയാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്. എന്നാല്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് ഈ ദാമ്ബത്യബന്ധം നീണ്ടത്.

Hot Topics

Related Articles