നേഴ്സിങ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടി : കല്ലമ്പലം സ്വദേശിനിയായ യുവതി അറസ്റ്റിൽ

തിരുവനന്തപുരം : കല്ലമ്പലത്ത് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം തട്ടിയ യുവതിയെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആനയറ കോവൂർ അമ്പൂ ഭവനിൽ ബീന(44)യാണ് പിടിയിലായത്.

Advertisements

സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നഴ്സിങ്ങിനും മറ്റ് കോഴ്സുകൾക്കും അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് ഇവർ തട്ടി എടുത്തത്. ഇവർക്കെതിരെ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും മറ്റ് വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
കല്ലമ്പലം എസ് എച്ച് ഒ പ്രൈജു
ഗ്രേഡ് എസ്.ഐ സുനിൽ,എ.എസ്.ഐ ബിന്ദു
എസ് സി പി ഒ മാരായ അസീം,ഷിജാസ് എന്നിവരിൽ പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Hot Topics

Related Articles