പാലാ നഗരസഭ യുടെ  ക്ലീൻ പാലാ പദ്ധതി അപഹാസ്യം : കോൺഗ്രസ്‌ പാലാ മണ്ഡലം കമ്മിറ്റി

കോട്ടയം : എൽ ഡി ഫ് ഭരണത്തിലെ പാലാ നഗരസഭ യുടെ  ക്ലീൻ പാലാ പദ്ധതി അപഹാസ്യമാണെന്ന് കോൺഗ്രസ്‌ പാലാ മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ ഭാഗത്ത്‌ ബസ് യാത്രകാരായ ജനങ്ങൾക്ക് മുക്ക് പൊതി പിടിക്കുന്ന അവസ്ഥയാണെന്നും ജനങ്ങൾക്ക് സംക്രമ രോഗങ്ങൾക്ക് കാരണമാകുന്ന മാലിന്യങ്ങൾ ദുരിതമാകുന്ന രീതിയിൽ ചപ്പ് ചവറുകളുടെ നിഷേപ്പം മൂലം പാലായിൽ ഉടനീളം അസുഖം ഉണ്ടാകുന്ന രീതിയാണ് എത്രയും പെട്ടന്ന് പാലാ നഗര സഭയിൽ ഭരണപക്ഷം തമ്മിൽ തല്ല് നിർത്തി നഗരസഭയുടെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട് അധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗത്തിൽ കെപിസിസി എക്സിക്യൂട്ടീവ് അംഗം  ജാന്‍സ് കുന്നപ്പള്ളി  ഉദ്ഘാടനം ചെയ്തു. 

Advertisements

യോഗത്തിൽ അഡ്വ:ആർ മനോജ്, ഷോജി ഗോപി,സാബു എബ്രഹാം,ടോണി തൈപ്പറമ്പിൽ, അർജുൻ സാബു,സന്തോഷ് മണർകാട്, രാഹുൽ പി എൻ ആർ, വി സി പ്രിൻസ്, വിജയകുമാർ തിരുവോണം, മാത്തുക്കുട്ടി കണ്ടെത്തി പറമ്പിൽ, ആനി ബിജോയ്, അഡ്വ:എ എസ് തോമസ്, മായാ രാഹുൽ, ലിസ്യു മാത്തുക്കുട്ടി,ബിജോയ് എബ്രഹാം, വക്കച്ചൻ മേനാംപറമ്പിൽ, സത്യാനേശന്‍, അഡ്വ:ജോൺസി നോമ്പിൾ, ജോയി മഠത്തിൽ,സേവി വെള്ളരിങ്ങാട്ട്, അനിൽ കയ്യാലക്കകം, ഹരീഷ് കയ്യത്തിൻകര, ആൽബിൻ ചോനാട്ട്, ബാബു കുഴുവേലി,മാത്തുക്കുട്ടി ചെമ്പകശ്ശേരി,ടോമി പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു. 

Hot Topics

Related Articles