പാലാ മിനി സിവിൽ സ്റ്റേഷനിൽ ഓണം ഖാദി മേള സംഘടിപ്പിച്ചു

പാലാ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനിൽ ഏകദിന ഓണം ഖാദി മേള നടത്തി. മീനച്ചിൽ തഹസീൽദാർ ലിറ്റി മോൾ തോമസ് മേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു മനു ആദ്യ വില്പനയും ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസ്സമ്മ ബോസ് സമ്മാന കൂപ്പൺന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ഡെപ്യൂട്ടി തഹസീൽദാർ പ്രീയ കെ.നായർ ആദ്യ വില്പന സ്വീകരിച്ചു.

Advertisements

എഡ്വിൻ ടോം ജോസ് സ്വാഗതവും ഭവൻ മാനേജർ പി.എസ്.ശ്രീജ നന്ദിയും പറഞ്ഞു.ഖാദി തുണിത്തരങ്ങൾക്ക് 30% സർക്കാർ റിബേറ്റും സർക്കാർ, അർധ സർക്കാർ, പപൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും സെപ്തം. 4 വരെസംസ്ഥാനത്തെ എല്ലാ ഖാദി ഗ്രാമ സൗഭാഗ്യകളിൽ നിന്നും ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഖാദി ഷർട്ട്, മുണ്ടുകൾ,കൊട്ടാടി തോർത്ത്, ജൂട്ട് സിൽക്ക് സാരി, കുപ്പടം സാരി, കോട്ടൺ സാരി, ചുരിദാർ സെറ്റുകൾ, ബെഡ് ഷീറ്റ്, ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളായ തേൻ, മരച്ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, പശ തുടങ്ങിയവയുംസജ്ജമാക്കിയിട്ടുണ്ട്. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ സമ്മാന കൂപ്പൺ നൽകും.

Hot Topics

Related Articles