കോട്ടയംജില്ലാ ക്ഷീര സംഗമം വൈക്കം ചെമ്പ് ബ്രഹ്മമംഗലത്ത് നടത്തി : മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

വൈക്കം: കനത്ത ചൂടുമൂലവും ചർമ്മമുഴ വന്നും പശുക്കൾ ചത്ത ക്ഷീര കർഷർക്ക് സർക്കാർ ധനസഹായം നൽകി ക്ഷീരമേഖലയ്ക്ക് താങ്ങായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി.വൈക്കം ബ്രഹ്മമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കടുത്ത ചൂടിൽ സംസ്ഥാനത്ത് 500 പശുക്കൾ ചത്തു. പക്ഷിപ്പനി മൂലം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ ഏഴ് കോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.. ജില്ലാ പഞ്ചായത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത്, ചെമ്പ് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ മുഴുവൻ ക്ഷീരസഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തിലാണ് ക്ഷീര സംഗമം സംഘടിപ്പിച്ചത്.കന്നുകാലി പ്രദർശനം, ക്ഷീര കർഷകസംഗമം, ക്ഷീരജാലകം ഡയറി എക്സ്പോ, ക്ഷിര ജ്വാല-ക്ഷീരസംഘം പ്രതിനിധികൾക്കുള്ള ശില്പശാല, ക്ഷീരകിരണം- പാലറിവ്, ക്ഷീര സന്ധ്യ- കലാസന്ധ്യ, ഗവ്യജാലകം, ക്ഷീരകർഷക സെമിനാർ തുടങ്ങി വിവിധ പരിപാടികൾ നടന്നു. സി.കെ.ആശ എം എൽ എ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലയിലെ മികച്ച യുവ ക്ഷീര കർഷകൻ ആൽവിൻ ജോർജ്ജ് അരയത്തേൽ, കൂടുതൽ പാൽ നൽകിയ ബിജുമോൻ, ക്ഷീര സംഘത്തിൽ പാൽ അളന്ന ആലീസ് തുടങ്ങി മികച്ച കർഷകരെയും മികച്ച സംഘങ്ങളെയും മന്ത്രി പുരസ്ക്കാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.പുഷ്പ മണി,ജില്ല ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, അസിസ്റ്റൻ്റ് ഡയറക്ടർ വിജി വിശ്വനാഥ്, വൈക്കം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ വി.സുനിത,ഡയറി ഫാം ഇൻസ്ട്രക്ടർ പ്രതീഷ് കുമാർ, ബ്രഹ്മമംഗലം ക്ഷീരോദ്പ്പാദക സംഘം പ്രസിഡൻ്റ് സാജൻ, പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ, വാർഡ് മെമ്പർ രാഗിണി ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.ജനപ്രതിനിധികൾ, മേഖലാ ക്ഷീരോത്പാദക യൂണിയൻ ഭരണ സമിതി അംഗങ്ങൾ, ക്ഷീരസഹകാരികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.