സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി ഇടവകയിൽ പ്രതിഭാ സംഗമം നടത്തി 

കടുത്തുരുത്തി: സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി ഇടവകയിലെ 10, 12 ക്ലാസുകളില്‍ ഏല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ്  നേടിയവരെയും സണ്‍ഡേ സ്‌കൂളിലെ 10, 12 ക്ലാസുകളിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും പിതൃവേദിയുടെ നേതൃത്വത്തില്‍ ആദരിച്ചു. പിതൃവേദി യൂണിറ്റ് പ്രസിഡന്റ് മാത്യു പൈലോ കോച്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനവും പ്രതിഭകള്‍ക്കുള്ള ഷീല്‍ഡ് വിതരണവും ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ നിര്‍വഹിച്ചു. സഹവികാരി ഫാ.മാത്യു തയ്യില്‍, മനോജ് ജോസഫ്, തോമസ് വെട്ടുവഴി, റ്റോമി നിലപ്പന, ഫ്രാന്‍സീസ് തൂമ്പുങ്കല്‍, റ്റോമി നിരപ്പേല്‍, വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ചു അജ്ഞനാ ബിജു ആദപ്പള്ളി, ഡെയിസ് ജെന്‍സണ്‍ എത്തലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles