തിരുവാർപ്പ് : ഗ്രാമപഞ്ചായത്ത് 8, 9 വാർഡുകളെ ബന്ധിപ്പിക്കുന്ന പൊന്മല പാലത്തിൻറെ അപ്പ്രോച്ച് റോഡ് തകർന്നിട്ടും തിരിഞ്ഞു നോക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് സമരപരിപാടികൾ ആരംഭിക്കാൻ കോൺഗ്രസ് സംയുക്ത വാർഡ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം പഞ്ചായത്ത് പാർലമെൻററി പാർട്ടി നേതാവ് റൂബി ചാക്കോ ഉദ്ഘാടനം ചെയ്തു. കെ സി മുരളീകൃഷ്ണൻ,സക്കീർ ചങ്ങമ്പള്ളി, ഗ്രേഷ്യസ് പോൾ,മൂസ കൊട്ടാരത്തിൽ,വിജയൻ ആമ്പക്കുഴി,ഈസാ കുട്ടി അമ്പൂരം,റെജി ഒത്താറ്റിൽ, വിജയൻ ശ്രുതിനിലയം,ജബ്ബാർ മുല്ലടത്ത്,കൊച്ചു മുഹമ്മദ്,കുഞ്ഞുമോൻ വാഴവേലി എന്നിവർ പ്രസംഗിച്ചു.
Advertisements