കോട്ടയം നഗര മധ്യത്തിൽ വൻ കഞ്ചാവ് വേട്ട : രണ്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയിൽ : പിടികൂടിയത് കോട്ടയം എക്സൈസ് സംഘം

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഇന്ന് ഉച്ചയോടെയാണ് ഒറീസ സ്വദേശിയായ യുവാവിനെ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്ത് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ നിന്നും കഞ്ചാവുമായി പിടികൂടിയത്. ഒറീസ ഖോർദ ജില്ലയിൽ ബലിപട്ന താലൂക്കിൽ അമാൻകുഡ വില്ലേജിൽ സുനിൽ ബോയിയെ ആണ് എക്സൈസ് സംഘം പിടികൂടിയത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം കെഎസ്ആർടിസി ബസ്റ്റാൻഡ് ഭാഗത്തേക്ക് നടന്നു വരികയായിരുന്നു ഇയാൾ. ഈ സമയത്താണ് എക്സൈസ് സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പിടികൂടിയത്. ഇയാളുടെ ബാഗിനുള്ളിൽ നിന്നും രണ്ടു കിലോ കഞ്ചാവും കണ്ടെടുത്തു.

Advertisements

Hot Topics

Related Articles