കോട്ടയം : വാകത്താനം ഇരവുചിറയ്ക്കു സമീപമുള്ള കൊണ്ടോടി കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിലെ കുളത്തിൽ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് അസം സ്വദേശി ലെയ്മാൻ കിഷ്കുവി ൻ്റെ (19) മൃതദേഹം കണ്ടത്.
Advertisements
അഴുകിയ നിലയിലായിരുന്നു മൃതദേഹം. യൂണിറ്റിലെ തൊഴിലാളിയായ ലെയ്‌മാനെ കാണാതായതായി പരാതി ഉണ്ടായിരുന്നു. കുളത്തിൽ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണു മൃതദേഹം പുറത്തെടുത്തത്.