കോട്ടയം വാഴൂരിൽ വീട് കയറി ആക്രമണം : കൊടുങ്ങൂർ സ്വദേശിയായ പ്രതി പിടിയിൽ

കോട്ടയം : വാഴൂരിൽ വീട് കയറി ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. വാഴൂർ വില്ലേജിൽ കൊടുങ്ങൂർ അമ്പാട്ടുപടി ഭാഗത്ത് അഞ്ചേക്കർ വീട്ടിൽ അജീഷ് എ എം (23 ) പള്ളിക്കത്തോട് പോലീസിൻ്റെ പിടിയിലായി. സബ് ഇൻസ്പെക്ടർ പി എൻ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ പിടികൂടിയത്. ജൂലൈ നാലിന് വാഴൂർ ആറ്റുകുഴി ഭാഗത്തുള്ള വീട്ടിൽ രാത്രി അതിക്രമിച്ചു കയറുകയും ആക്രമണ നടത്തുകയുമായിരുന്നു. വീടിൻ്റെ ജനാലകളും മുറ്റത്ത് കിടന്ന കാറിൻ്റെ നാലുവശത്തെയും ഗ്ലാസ്സുകളും കോടാലി ഉപയോഗിച്ച് തല്ലിപ്പൊട്ടിച്ചതായാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles