ഫോട്ടോ:വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ വൈക്കം ആശ്രമം സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ശാഖാനേതൃത്വ സംഗമത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശൻ പ്രസംഗിക്കുന്നു
വൈക്കം:തന്നെ പിണറായിയുടെകുഴലൂത്തുകാരനെന്ന് ആക്ഷേപിക്കുന്ന പലരുംപിണറായിയുടെ സഹായത്തോടെ കേസുകളിൽ നിന്ന് രക്ഷപ്പെട്ടവരാണെന്നും തന്നെകൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കത്ത് എൻഎൻഡിപി യോഗം ശാഖ നേതൃത്വ സംഗമത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പിൽ ചെത്തുകാരൻ്റെ വോട്ട് എല്ലാവർക്കുംവേണമെന്നും അധികാരത്തിലേറിക്കഴിയുമ്പോൾ ചെത്തുകാരനെ അപഹസിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിലാണ് വൈക്കം ആശ്രമം സ്കൂൾ അങ്കണത്തിൽ ശാഖാനേതൃത്വ സംഗമം നടത്തിയത്.
എസ് എൻ ഡി പി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷ്, വൈക്കം യൂണിയൻ സെക്രട്ടറി എം. പി.സെൻ , തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ, സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു, വൈസ് പ്രസിഡൻ്റ് കെ.വി.പ്രസന്നൻ, രഞ്ജിത്ത് രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.