കോട്ടയം: ജൂൺ നാലിനു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചുമതലയ്ക്കു നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥരുടെ പരിശീലനം മേയ് 22 ബുധൻ മുതൽ കോട്ടയം സി.എം.എസ്. കോളജിൽ നടക്കും. മേയ് 22,23,24 ദിവസങ്ങളിലാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ ചുമതലയുള്ള ജീവനക്കാർക്കുള്ള ആദ്യഘട്ട പരിശീലനം. രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു ഘട്ടങ്ങളിലായാണ് പരിശീലനം. വോട്ടെണ്ണലിനായി 657 ഉദ്യോഗസ്ഥരെയാണ് ആദ്യഘട്ട റാൻഡമൈസഷേനിലൂടെ നിയോഗിച്ചിട്ടുള്ളത്. 166 കൗണ്ടിങ് സൂപ്പർവൈസർമാർ, 325 കൗണ്ടിങ് അസിസ്റ്റന്റുമാർ, 166 മൈക്രോ ഒബ്സർവർമാർ എന്നിവരെയാണ് വോട്ടെണ്ണൽ ചുമതലയ്ക്കു നിയോഗിച്ചിട്ടുളളത്.
Advertisements