കോട്ടയം : ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ പങ്കാളിത്ത സ്കൂളായ ളാക്കാട്ടൂർ ഗവ. എൽ.പി.സ്കൂളിലെ ഇക്കോ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾക്കുവേണ്ടി ക്രാഫ്റ്റ് വർക്കിൽ പരിശീലനം നൽകി. മാലിന്യത്തിൻ്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പുനരുപയോഗം ചെയ്യാവുന്ന മാലിന്യങ്ങൾ ഉപയോഗിച്ച് കലാരൂപങ്ങൾ നിർമ്മിക്കുന്നതിനാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീലത കുമാരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് വോളന്റിയർമാരായ ഗോപിക മോഹൻ, ആദിത്യൻ കെ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെറിൻ മറിയം ജോൺ,
ജിന്റാ മാത്യു, ഷിജിൻ കുമാർ എം എസ്,
ബിജിഷ ബിനോയ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ മഞ്ജുഷ വി പണിക്കർ, ഡോ. കൃഷ്ണരാജ് എം വി, സീനിയർ അദ്ധ്യാപിക ടോണിയ മാത്യു എന്നിവർ സംസാരിച്ചു.