പള്ളം ബ്ലോക്ക് പഞ്ചായത്ത്- ആയുഷ് ഗ്രാമം -മെഡിക്കൽ ക്യാമ്പ് നടത്തി

പനച്ചിക്കാട്: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പള്ളം ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ പദ്ധതി വർഷത്തിൽ നടപ്പിലാക്കിയ ആയുർ ഗ്രാമം പദ്ധതിയുടെ തുടർച്ചയായിട്ടായിരുന്നു ആയുർവേദ ക്ലിനിക്ക് നടപ്പിലാക്കിയത്. എല്ലാ ബുധനാഴ്ചകളിലും പൊതുജനങ്ങൾക്ക് സൗജന്യ ആയുർവേദ ചികിത്സയും മരുന്നും ലഭ്യമാണ്. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ കൊല്ലാട് എസ്എൻഡിപി ഹാളിൽ വച്ച് നടന്ന ആയുർവേദ ക്യാമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് കൊല്ലാട് ഡിവിഷൻ മെമ്പർ സിബി ജോൺ കൊല്ലാട് സ്വാഗതം പറഞ്ഞു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, എഡിസൺ.കെ.എബ്രഹാം, അനൂപ് പുതുവീട്ടിൽ, സുനിൽ ചാക്കോ, മിനി ഇട്ടിക്കുഞ്ഞ്,  ജയന്തി ബിജു, നൈസിമോള്‍, സനീഷ് പുത്തൻപറമ്പിൽ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ലക്ഷ്മി വർമ്മ, ഡോക്ടർ ശ്രീലത സി വി, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നൂറിലേറെ ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് എല്ലാ ബുധനാഴ്ചകളിലും പള്ളം ബ്ലോക്കിൽ പ്രവർത്തിക്കുന്ന  തുടർചികിത്സ സൗകര്യം ലഭ്യമാണ്. പള്ളം ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലുള്ള അഞ്ചു ഗ്രാമപഞ്ചായത്തുകളിലും ഇത്തരം ക്യാമ്പുകൾ നടത്തുവാനാണ് അധികൃതർ പദ്ധതിയിടുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.