പാലാ . ബൈക്കും ബസും തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ പെരുവ സ്വദേശികളായ ശശിധരൻ നായർ (67) ഭാര്യ വിജയകുമാരി ( 63 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കടുത്തുരുത്തിക്ക് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.
ഇന്നു പുലർച്ചെ കുടക്കച്ചിറ ഭാഗത്ത് വച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹംപിൽ ചാടിയപ്പോൾ തെറിച്ചു വീണു പരുക്കേറ്റ കുടക്കച്ചിറ സ്വദേശി അനുപ് സെബാസ്റ്റ്യനെയും (29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
Advertisements