പൊടിയാടി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം പി നിർവ്വഹിച്ചു

തിരുവല്ല : തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ഒന്നായ പൊടിയാടിയിൽ ആൻ്റോ ആൻ്റണി എംപി യുടെ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച പൂർത്തീകരിച്ച് ട്രാഫിക് സിഗ്നൽ ലൈറ്റിന്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എംപി നിർവ്വഹിച്ചു. കായംകുളം – തിരുവല്ല , അമ്പലപ്പുഴ – തിരുവല്ല റോഡുകളുടെ സംഗമ കേന്ദ്രമാണ് പൊടിയാടി ജംഗ്ഷൻ. അമ്പലപ്പുഴ – തിരുവല്ല റോഡിൻ്റെ പണി പൂർത്തീകരിച്ച് ശേഷം പ്രദേശ വാസികളുടെ ദീർഘനാളുകളായി ഉള്ള ആവശ്യത്തിനാണ് പൂർത്തീകരണമായിരിക്കുന്നത്. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് മാങ്ങാട്. ഗ്രാമ പഞ്ചായത്ത അംഗങ്ങളായ പ്രീതി മോൾ.ജെ, ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടർ, വൈശാഖ്, ശ്യാം ഗോപി, തോമസ് ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ആർ. ജയകുമാർ, രാജേഷ് ചാത്തങ്കേരി, ബിനു കുര്യൻ, പി എസ് മുരളിധരൻ നായർ, വർഗ്ഗീസ് ചാക്കോ, അനിൽ സി ഉഷസ് , എ പ്രദീപ് കുമാർ, കെ.ജെ മാത്യു എന്നിവർ പ്രസംഗിച്ചു.
ബസ് കാത്ത് നിലക്കുന്നവർക്ക് സഹായകമാകുന്ന വിധത്തിൽ ട്രാഫിക് നിയന്ത്രണങ്ങൾ വരുത്തുന്നതിന് പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആൻ്റോ ആൻ്റണി എം പി ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles