ആറാം തമ്പുരാനിൽ ഓടി മറയുന്ന ആ കണ്ണുകൾ തൻ്റേത് തന്നെ : ഒടുവിൽ വെളിപ്പെടുത്തലുമായി നടി ഉർവശി

കൊച്ചി : മോഹൻലാലും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ആറാം തമ്ബുരാനിൽ ഉർവശിയുമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
‘ഹരിമുരളീരവം’ ഗാനരംഗത്തില്‍ ജഗന്നാഥനു പിടികൊടുക്കാതെ ഓടി മറയുന്ന ഒരു പെണ്‍കുട്ടി. ഇടയ്ക്ക് മുഖം മറച്ച്‌ ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ മാത്രം കാണിക്കും. ആ ഗാനരംഗം ഇറങ്ങിയതു മുതല്‍ ആ പെണ്‍കുട്ടി പ്രേക്ഷകരെ സംബന്ധിച്ചൊരു മിസ്റ്ററി ഗേളാണ്.

Advertisements

ഉർവശിയുടെ കണ്ണുകള്‍ പോലെയുണ്ടല്ലോ എന്ന് സിനിമയിറങ്ങിയ കാലം മുതല്‍ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആറാം തമ്ബുരാന്റെ വിക്കിപീഡിയ പേജിലും അഭിനേതാക്കളുടെ പട്ടികയില്‍ ഉർവശിയുടെ പേരുമുണ്ട്. ഇപ്പോഴിതാ, സാക്ഷാല്‍ ഉർവശി തന്നെ ആ ചോദ്യത്തിനു ഉത്തരമേകുകയാണ്. “ആറാം തമ്ബുരാനില്‍ മധുമൊഴി രാധേ… എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ ആ ഓടുന്നത് ചേച്ചിയല്ലേ?” എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നല്‍കുകയയിരുന്നു ഉർവശി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഓടുന്നത് ഞാനല്ല. പക്ഷേ ആ കണ്ണുകള്‍ എന്റേതാണ്. എന്റെ ഏതോ സിനിമയില്‍ നിന്നും എടുത്തിട്ടതാണ്. അതും കണ്ടുപിടിച്ചോ നിങ്ങള്‍? അന്നൊന്നും ആരും കണ്ടുപിടിച്ചിരുന്നില്ല,” എന്നായിരുന്നു ഉർവശിയുടെ ഉത്തരം. അതേസമയം, തന്റെ പുതിയ ചിത്രം ‘എല്‍. ജഗദമ്മ എഴാംക്ലാസ് ബി’യുടെ റിലീസ് കാത്തിരിക്കുകയാണ് ഉർവശി. ഉർവശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ശിവപ്രസാദ് തന്നെ. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറില്‍ ഉർവശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, രശ്മി അനില്‍, ശൈലജ അമ്ബു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ നായർ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീതവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഷൈജല്‍ പി വി ആണ്.

Hot Topics

Related Articles