കോട്ടയം ചിങ്ങവനത്ത് മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടിടത്ത് മോഷണം; മോഷണക്കേസ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ചിങ്ങവനം പൊലീസ് സംഘം

കോട്ടയം: ചിങ്ങവനത്ത് മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടിടത്ത് മോഷണം നടത്തിയ പ്രതികളെ പിടികൂടി ചിങ്ങവനം പൊലീസ്. മോഷണത്തിന് ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് രണ്ടു പ്രതികളെയും പൊലീസ് സംഘം പിടികൂടിയത്. പ്രതികളിൽ ഒരാൾ നിരവധി മോഷണക്കേസിൽ പ്രതിയാണ്. ചങ്ങനാശ്ശേരി ചീരഞ്ചിറ പാറച്ചിറ വീട്ടിൽ അഭിലാഷ് ഗോപാലൻ (44), ചങ്ങനാശ്ശേരി ചെത്തിപ്പുഴ പാറച്ചിറ വീട്ടിൽ ജോമോൻ ജോസഫ് (29) എന്നിവരെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനിൽ കുമാർ വി എസ്സും സംഘവും ചേർന്ന് പിടികൂടിയത്.

Advertisements

ആഗസ്റ്റ് രണ്ടിനും മൂന്നിനും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. മലകുന്നം, അഞ്ചൽക്കുറ്റി ഭാഗത്തുളള കുളത്തുങ്കൽ വീടിന്റെ ഷെഡ്ഡിൽ വെച്ചിരുന്ന മോട്ടോർ ബൈക്ക് മോഷ്ടിച്ചെടുത്ത ശേഷം പ്രതികൾ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ആഗസ്റ്റ് മൂന്നിനു പുലർച്ചെ മൂന്നു മണിയോടെ കുറച്ചി മലകുന്നം അഞ്ചൽകുറ്റി ഭാഗത്തെ ബാബു സ്റ്റോഴ്‌സ് എന്ന സ്റ്റേഷനറി കടയുടെ ഷട്ടർ പൊളിച്ച പ്രതികൾ കടയിൽ നന്നും സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമം നടത്തി. ഇവിടെ നിന്നും രക്ഷപെട്ടപ്രതി സംഭവത്തെപ്പറ്റി അന്വേഷിക്കാൻ എത്തിയചിങ്ങവനം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുരുത്തി മിഷൻപള്ളി ഭാഗത്ത് സംശയാസ്പദമായി കാണപ്പെട്ട ജോമോൻ ജോസഫിനെ ചോദ്യം ചെയ്തു.

ഇയാൾ വാഹന മോഷണ കേസുകൾ ഉൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്നു ഇതോടെയാണ് പൊലീസ് സംഘം കണ്ടെത്തിയത്. തുടർന്നു മോഷണം നടന്ന വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ആളുടെ രൂപവുമായി ജോമോന് സാദൃശ്യം തോന്നി. ഇതോടെ ജോമോനെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തു. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കൂടെയുണ്ടായിരുന്ന ആൾ ജോമോന്റെ ബന്ധുവും നിരവധി മോഷണക്കേസിലെ പ്രതിയുമായ അഭിലാഷ് ഗോപാലൻ ആണ് എന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് അഭിലാഷിനു വേണ്ടി നടത്തിയ അന്വേഷണത്തിൽ ചീരഞ്ചിറ ഭാഗത്ത് വെച്ച് പോലീസ് സംഘം ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയായ അഭിലാഷ് പല ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 22 ഓളം മോഷണക്കേസുകളിൽ പ്രതിയാണ്. രണ്ടാം പ്രതി ജോമോന് എതിരെ 12 ഓളം കേസുകൾ നിലവിലുണ്ട്.

ചിങ്ങവനം പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ജില്ലയിൽ നടന്ന രണ്ടു മോഷണ കേസ്സുകളിൽ 24 മണിക്കൂറിനുളളിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles