കോട്ടയം : കോട്ടയം പാമ്പാടി വെള്ളൂരിൽ യുവതിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും പൊള്ളലേറ്റു. വെള്ളൂര്‍ പായിപ്രയില്‍ സാംസക്കറിയയുടെ ഭാര്യ ബിനി സാമിനെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. രക്ഷിക്കാൻ ശ്രമിച്ച സാമിനും പൊള്ളലേറ്റിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസിയായ വീട്ടമ്മയാണ് ഇവരുടെ ശരീരത്തിൽ തീ പൊള്ളലേറ്റേ നിലയിൽ കണ്ടെത്തിയത്. തുടർന്ന് , ഇവർ ബഹളം വച്ചതോടെ സാം സക്കറിയയും നാട്ടുകാരും പ്രദേശത്ത് ഓടിയെത്തി. തുടർന്ന് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സാമിന് പൊള്ളലേക്കുകയായിരുന്നു. ഇതിന് ശേഷം പാമ്പാടി പൊലീസ് സ്ഥലത്ത് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. 2023 മെയിൽ ഇവരെ ആക്രമിച്ച കേസിലാണ് പൊലീസ് സാം സക്കറിയയെ അറസ്റ്റ് ചെയ്യാൻ വീട്ടിൽ എത്തിയത്. തുടർന്ന് , സാം പാമ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിബിൻ ലോബോയെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
പാമ്പാടി കടമറ്റം സ്വദേശിയും വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ യുവതിയെ സാം സക്കറിയ ഇറക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വെള്ളൂർ ഒമ്പതാം മൈലിൽ ഇരുവരും താമസത്തിന് എത്തിയിട്ട് രണ്ടു വർഷത്തിലേറെ ആയതായി നാട്ടുകാർ പറയുന്നു. ഇവിടെ എത്തി ആദ്യകാലത്ത് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ സാമിന്റെ ഭാര്യയായ യുവതി മൂന്നാമത്തെ കുട്ടിയെ അസുഖബാധിതനായതിനെ തുടർന്ന് വീട്ടിലെത്തിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. കുട്ടികളെ ഒമ്പതാം മൈലിലെ വീട്ടിലേക്ക് കൊണ്ടുവരരുതെന്ന ഡിമാന്റോടെയാണ് പ്രതി യുവതിയെ വിവാഹം കഴിച്ചത്. എന്നാൽ ഈ ധാരണ തെറ്റിച്ചതോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ഇതിൻറെ ഭാഗമായാണ് നേരത്തെ രാത്രിയിൽ യുവതിയെ പ്രതി ആക്രമിച്ചത്. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ ആത്മഹത്യാശ്രമമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.