ഏറ്റുമാനൂർ : ക്ലാമറ്റത്ത് സ്വകാര്യ ബസ്സ് മതിലിൽ ഇടിച്ച് അപകടം, ആറോളം പേർക്ക് പരിക്ക്. ഇന്ന് രാവിലെ 07:45 ഓടെയാണ് അപകടം. കടപ്പൂര് ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. തെറ്റായ ദിശയിൽ വന്ന കാറിനെ ഇടിക്കാതിരിക്കാനായി ബസ്സ് സൈഡിലേയ്ക്ക് ഒതുക്കിയപ്പോൾ മതിലിൽ ഇടിക്കുകയായിരുന്നു.
Advertisements

