കോട്ടയം ഏറ്റുമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിയായ യുവാവിന് 30 വർഷം തടവും 40000 രൂപ പിഴയും ശിക്ഷ

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം തടവും 40000 രൂപ പിഴയും ശിക്ഷ. ഏറ്റുമാനൂര്‍‍ കിഴക്കുംഭാഗം വെട്ടിമുകള്‍ ,ജവഹര്‍ കോളനി ഭാഗത്ത്‌ പെമലമുകളേൽ വീട്ടില്‍ മഹേഷ്‌. എം(28) നെയാണ് ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയാണ് ഇയാൾ. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ർ എസ് എച്ച് ഒ ഇൻസ്പെക്ടർ. രാജേഷ് കുമാർ സി ആർ ആണ് ഈ കേസ്സിലേയ്ക്ക് അന്വേഷണം നടത്തി പ്രതിയ്ക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രതി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ ആൻറീസോഷ്യലുമാണ്.

Advertisements

Hot Topics

Related Articles