കോട്ടയം : നിരവധി തൊഴിൽ ചെയ്തിട്ടും പച്ച പിടിക്കാതെ ഒടുവിൽ മയക്ക് മരുന്ന് കച്ചവടം നടത്തിയിരുന്ന ഒരാൾ എക്സൈസിന്റെ പിടിയിലായി. പനച്ചിക്കാട് കുഴിമറ്റത്ത് തോപ്പിൽ ജെറിൻ ജേക്കബ് (32) നെയാണ് എട്ട് ഗ്രാം എംഡി എം എ യും ഒരു ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. താൻ വിദേശത്തും സ്വദേശത്തും നിരവധി തൊഴിൽ ചെയ്തിട്ടുണ്ടെന്നും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു . ഇയാൾക്ക് എം ഡി എം എ നൽകിയ ആളിനെ ക്കുറിച്ച് സൂചനയുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എക്സൈസ് പറഞ്ഞു. പ്രതി പരുത്തുംപാറയിലെ സ്വന്തം വീട്ടൽ വച്ചാണ് എം ഡി എം എയും കഞ്ചാവും വില്പന നടത്തിയിരുന്നത്. എക്സൈസ് ഈ പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു.




ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്ക്മരുന്ന് സംഘമാണോ ഇതിന്റെ പിന്നിലെന്നും എക്സൈസ് സംശയിക്കുന്നു . എം ഡി എം എ സി ലോക്ക് കവറിലാക്കി ആവശ്യക്കാർക്ക് ഗ്രാമിന് 3000 / – രൂപ നിരക്കിലാണ് അതിമാരകമായ ഈ രാസലഹരി ഇയാൾ വില്പന നടത്തിവന്നി രുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർമാരായ രാജേഷ് പി ജി, കിഷോർ . ജി. (ഐ.ബി) ടോജോ . ടി. ഞള്ളിയിൽ (ഐ.ബി) അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ . സി.ദാസ്, ബിനോദ്. കെ ആർ , ബൈജു മോൻ കെ.സി, ഹരിഹരൻ പോറ്റി, രഞ്ജിത്ത് നന്ത്യാ ട്ട് (ഐ. ബി), ബിജു . പി വി, (ഐ.ബി) ജ്യോതി . സി ജി. (ഐ.ബി) സിവിൽ എക്സൈസ് ഓഫീസർ വി . വിനോദ് കുമാർ , വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ എം എക്സൈസ് ഡ്രൈവർ ജോഷി എന്നിവർ പങ്കെടുത്തു. മദ്യം മയക്ക്മരുന്ന് സംബന്ധിച്ച വിവരങ്ങൾ 9400069 506 , 0481 2583801 എന്നീ നമ്പരുകളിൽ അറിയിക്കുക.