കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനാ വാരാചരണം നടത്തി

കോട്ടയം : കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനാ വാരാചരണം നടത്തി. വാർഡ് കൗൺസിലർ ജയമോൾ ജോസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി മലയാളം ടീച്ചർ ആയ ഡിബി മാർക്കോസ് പുസ്തക പരിചയം നടത്തി. ഹെഡ്മാസ്റ്റർ ആനന്ദ് വി രാജൻ അധ്യക്ഷത വഹിച്ചു. ശ്രീലത ടീച്ചർ നന്ദി അറിയിച്ചു. തുടർന്ന് ലയൻസ് ക്ലബ്ബ് സംഭാവനയായി നൽകിയ മാതൃഭൂമി പത്രം ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

Advertisements

Hot Topics

Related Articles