കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പ് തിരുനാളിന് ഫെബ്രുവരി ഒൻപത് ഞായറാഴ്ച്ച മുതൽ

കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പ് തിരുനാളിന് ഫെബ്രുവരി ഒൻപത് ഞായറാഴ്ച്ച കൊടിയേറും. പ്രധാന തിരുനാള്‍ 11, 12 തീയതികളില്‍ നടക്കും. ചരിത്രപ്രസിദ്ധമായ പുറത്ത് നമസ്‌ക്കാരം 11 ന് രാത്രി ഒമ്പതിന് നടക്കും. ഞായറാഴ്ച്ച രാവിലെ 6.45 ന് വികാരി ഫാ.തോമസ് ആനിമൂട്ടില്‍ കൊടിയേറ്റിന് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, പാട്ടുകുര്‍ബാന അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ.ഏബ്രഹാം പറമ്പേട്ട് കാര്‍മികത്വം വഹിക്കും. രാവിലെ 9.30ന് വിശുദ്ധ കുര്‍ബാന-ഫാ.ബിനോ ചേരിയില്‍. 11 ന് രാത്രി 8.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കുരിശിങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. ഒമ്പതിന് ആരംഭിക്കുന്ന പുറത്ത് നമസ്‌ക്കാരത്തിന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. 12 ന് രാവിലെ തിരുനാള്‍ റാസ-ഫാ.ജോസ് തറപ്പുതൊട്ടിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.വിന്‍സണ്‍ കുരുട്ടുപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തിരുനാളിനോടുനുബന്ധിച്ചുള്ള ഒരുക്കങ്ങല്‍ പൂര്‍ത്തിയായതായി വികാരി ഫാ.തോമസ് ആനിമൂട്ടില്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. തിരുനാള്‍ ക്രമീകരണങ്ങളെ കുറിച്ചുള്ള ആലോചനായോഗം ഇന്ന് രാവിലെ പത്തിന് പള്ളിഹാളില്‍ നടക്കും. സഹവികാരി ഫാ.സന്തോഷ് മുല്ലമംഗലത്ത്, സാബു മുണ്ടകപ്പറമ്പില്‍, പസുദേന്തിമാരായ അന്‍കൂര്‍ ചാക്കോച്ചന്‍, ആഷിര്‍ ചാക്കോച്ചന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles