കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 20 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ കടുത്തുരുത്തി സബ്സ്റ്റേഷൻ്റെ പരിധിയിൽ വരുന്ന 11കെവി ആയംകുടി , 11കെവി കടുത്തുരുത്തി ടൗൺ എന്നീ ഫിഡറുകളിൽ വൈദ്യുതി വിതരണം മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരക്കാട്ടു പടി, മാന്താടി, സ്നേഹ ഭവൻ, കമ്പനി കടവ്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിയിൽ വള്ളിക്കാവ് , പെരുന്ന വെസ്റ്റ്, പനച്ചിക്കാവ്,കക്കാട്ടുകടവ്, പെരുംപുഴകടവ്, പൂവത്താർ, കൂട്ടുമ്മേൽ പള്ളി, മനക്കച്ചിറ, ആവണി, ആനന്ദപുരം, കളരിക്കൽ മനക്കച്ചിറ സോമിൽ, കോൺടൂർ, അമ്പാടി.തമിഴ് മന്ദിരം,കോഴിഫാo, സിൽവി ഐസ്.
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 6.00വരെവൈദുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത്, തലനാട് S വളവ്, ശ്രായം, മരവിക്കല്ല്, മുരിക്കോലി ക്രീപ്പ്മിൽ,ഏദൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുമ്പനച്ചി, കുറുമ്പനാടം, ഉണ്ടക്കുരിശ് എന്നീ ട്രാൻസ്ഫോറുകളിൽ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചുങ്കം,പഴയ സെമിനാരി,പനയ കഴപ്പ്,അണ്ണാൻ കുന്ന്,ചാലുകുന്ന്, സിഎൻ ഐ ,ചിറയിൽ പാടം, അറുത്തൂട്ടി , തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഷെർലി, കുട്ടപ്പൻ, ഷെർലി ടവർ, പനമ്പാലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായും വൈദ്യുതിമുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മേനാശ്ശേരി,എള്ളുകലാ,എസ് എൻ ഡി പി,ഫെഡറൽ ബാങ്ക്, എസ് ബി ഐ, റിലൈൻസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് , എരുമ ഫാം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 02:00 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കണ്ണൻ കര മുതൽ പോളി ടെക്നിക് രാവിലെ 10:00 മുതൽ വൈകിട്ട് 04:00 വരെ വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചവിട്ടുവരി, എസ് എച്ച് മൗണ്ട്, നാഗമ്പടം മാതൃഭൂമി ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാക്കാട് പള്ളി, വായനശാല എന്നിവിടങ്ങളിൽ) രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ടോംസ് പൈപ്പ് അനികോൺ, എൻ ബി എ പൗഡർ കോട്ടിംഗ് ട്രാൻസ്ഫോർമറകളിൽ 9:30 മുതൽ 5 വരെയും രാജമറ്റം, വട്ടോലി നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.