വൈക്കം: വൈക്കം: 55-ാമത് മന്നം സമാധി ദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ മന്നം അനുസ്മരണം നടത്തി.വൈക്കം വടക്കേകവലയിലെ മന്നംപ്രതിമയ്ക്ക് മുന്നിൽ യൂണിയൻ ചെയർമാൻ പി.ജിഎം നായർ കാരിക്കോട് ഭദ്രദീപ പ്രകാശനം നടത്തിയതോടെ അനുസ്മരണ പരിപാടിക്ക് തുടക്കമായി.
കർമ്മോജ്ജ്വലമായ പ്രവർത്തനത്താൽ കലാതിവർത്തിയായ യുഗപുരുഷനായി മാറിയ മഹദ് വ്യക്തിത്വമാണ് സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റേതെന്ന് താലൂക്ക് എൻ എസ് എസ് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് അനുസ്മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമാധിസമയമായ 11.45ന് പ്രതിജ്ഞ പുതുക്കി സമാദിനാചരണം സമാപിച്ചു.97 കരയോഗങ്ങളിലും സമാധി സമുചിതമായി ആചരിച്ചു. പുഷ്പാർച്ചന, ഉപവാസം, കീർത്തനാലാപനം, നാരായണീയ പാരായണം, ഭജൻസ്, അനുസ്മരണ പ്രഭാഷണം എന്നിവ നടത്തി.താലൂക്ക് തല പരിപാടികൾക്ക് യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ.നായർ, അഡീഷണൽ ഇൻസ്പെക്ടർ എസ്. മുരുകേശ് തുടങ്ങിയവർ നേതൃത്വം നൽകി.
വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്,നഗരസഭ പ്രതിപക്ഷ നേതാവ് എസ്.ഹരിദാസൻ നായർ, അബ്ദുൾ സലാംറാവുത്തർ,വി. സമ്പത്ത്കുമാർ,പി. ആർ.സുഭാഷ് തുടങ്ങിയവർ സംബന്ധിച്ചു.