കോട്ടയം: ചക്കയിടാൻ കയറിയ ആള്‍ പ്ലാവില്‍ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്.കോട്ടയം പാലായിലെ പൂവത്തോട് ആണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ടാണ് ആണ് സംഭവം. പ്ലാവില്‍ നിന്ന് കാല് തെന്നി വീഴുകയായിരുന്നു. ഭരണങ്ങാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Advertisements