കോട്ടയം : നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കുമാരനെല്ലൂർ ദേവീക്ഷേത്രം റോഡിൽ വെള്ളക്കെട്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട്ടോ ഡ്രൈവർമാർ മുന്നിട്ടിറങ്ങി. കുമാരനല്ലൂർ ക്ഷേത്രം റോഡിലാണ് രൂക്ഷമായ വെളളക്കെട്ട് രൂക്ഷമായിരിക്കുന്നത്. റോഡിൽ വെള്ളക്കെട്ടും ചെളിയും റോഡിൽ രൂക്ഷമായിരിക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് റോഡ് വൃത്തിയാക്കുകയായിരുന്നു.
റോഡിൽ മുട്ടറ്റം വെള്ളവും ചെളിയും നിറഞ്ഞതോടെയാണ് ഓട്ടോ ഡ്രൈവർമാർ ചേർന്ന് റോഡ് വൃത്തിയാക്കിയത്. കുമാരനല്ലൂർ ക്ഷേത്രത്തിലേയ്ക്കുള്ള പ്രധാന റോഡാണ് ഇത്. നൂറ് കണക്കിന് യാത്രക്കാരാണ് ഈ റോഡ് ദിവസവും ഉപയോഗിക്കുന്നത്. ഈ റോഡാണ് ഒരൊറ്റ ദിവസം ഉണ്ടായ മഴയിൽ വെള്ളത്തിൽ മുങ്ങിയത്.