കോട്ടയം : ജില്ലയിൽ ക്ഷേത്രങ്ങൾ ലക്ഷ്യമിട്ടുള്ള മോഷണം തുടരുന്നു. കഴിഞ്ഞ ദിവസം മുട്ടമ്പലം കൊപ്രത്ത് ദുർഗാ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുണ്ടക്കയത്തും ക്ഷേത്ര മോഷണം നടന്നത്. മുണ്ടക്കയം വള്ളിയങ്കാവ് റോഡിലെ കടമാങ്കുളം ദേവീ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയാണ് തകര്‍ത്തത്. ഇന്നലെ രാവിലെ ക്ഷേത്രം ഭാരവാഹികള്‍ സ്ഥലത്ത് എത്തിയപ്പോഴാണ് കാണിക്ക വഞ്ചി തകര്‍ന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാണിക്ക വഞ്ചിയിലുണ്ടായിരുന്ന പണം നഷ്ടമായതായും ഭാരവാഹികള്‍ പറഞ്ഞു.3 മാസമായി കാണിക്കവഞ്ചിയിൽ നിന്നു ക്ഷേത്ര ഭാരവാഹികൾ പണം എടുത്തിരുന്നില്ല. തുടർന്ന് പെരുവന്താനം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു.