കോർട്ട് ഫീസ് കുത്തനെ വർധിപ്പിക്കാനുള്ള ബജറ്റ് നിർദ്ദേശം അപലപനീയം : ഐ എ എൽ

കോട്ടയം : ധനകാര്യ മന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റിൽ വിഭവ സമാഹരണം നാലാം ഭാഗത്തിൽ ഉൾപ്പെടുത്തി കോർട്ട് ഫീസ് അനിയന്ത്രിതമായി വർദ്ധിപ്പിക്കുവാനുള്ളകടുത്ത നിർദ്ദേശങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്.സർക്കാരിന്റെ ഈ നടപടി ഒട്ടും യാഥാർത്ഥ്യ ബോധത്തോടെ ഉള്ളതല്ല.നിയമരംഗത്ത് ലീഗൽ സർവീസസ് അതോറിറ്റിയുടെയുംഅതുപോലെ തന്നെ ഡിഫൻസ് കൗൺസൽനിയമനത്തിലൂടെ വരുന്ന അധിക ചെലവും ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.നിലവിലുള്ള കോർട്ട് ഫീസ് അഞ്ചരട്ടിയും അതിനു മേലെയും വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് ബഹുമാനപ്പെട്ട മന്ത്രി സഭയ്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്.ഇത് ഒട്ടും തന്നെ നീതിക്ക് നിരക്കാത്തതും അത്യന്തം പ്രതിഷേധാർഹവുമാണ്.അഭിഭാഷകരെയും അഭിഭാഷകരുടെയും ഗുമസ്ഥന്മാരുടെയുംക്ഷേമനിധിയെപ്പറ്റിയോ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ പറ്റിയോ യാതൊരു കാര്യവും പറയാതെസാധാരണ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾശക്തമായി തന്നെ എതിർക്കപ്പെടേണ്ടതുണ്ട്.റിട്ടയേർഡ് ജഡ്ജിയുടെനേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അപ്പാടെ സ്വീകരിച്ചുകൊണ്ട് അഭിഭാഷകരിലും കക്ഷികളിലും അമിതഭാരം ഏൽപ്പിക്കുന്ന ബഡ്ജറ്റ്ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴസ് പ്രതിഷേധിക്കുന്നു.മാത്രമല്ല കാലാകാലങ്ങളായി അഭിഭാഷക ക്ഷേമനിധി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്ഐ എ എൽ സമരത്തിലാണ്.ഈ ബജറ്റിൽ എങ്കിലും ക്ഷേമനിധി തുക വർദ്ധിപ്പിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉണ്ടായിട്ടില്ല. സർക്കാരിൻറെ ഈ നടപടി അഭിഭാഷക സമൂഹത്തോടുള്ള കൊടും വഞ്ചനയായി വേണം കണക്കാക്കാൻ.ഇത്തരം നടപടികൾക്ക് എതിരെ ശക്തമായ സമരം സംഘടിപ്പിക്കേണ്ടതായിട്ടുണ്ട്.ഐഎ എൽ ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് മുന്നിലേക്ക് നടത്തുന്ന മാർച്ചിലും ധർണയിലും രാഷ്ട്രീയ സംഘടനാ ഭേദമെന്യേഅഭിഭാഷ സുഹൃത്തുക്കൾ പങ്കെടുക്കണമെന്നും പ്രസ്തുത സമരം വിജയമാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Advertisements

ഈ സമരത്തിന്റെ മുന്നോടിയായി കോട്ടയം യൂണിറ്റിൽ നടന്ന വിശദീകരണ യോഗം സംസഥാന വൈസ് പ്രസിഡണ്ട് അഡ്വ. ജിതേഷ് ജെ ബാബു ഉത്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് അഡ്വ. കെ. ആർ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. നിതിൻ സണ്ണി അലക്സ്, അഡ്വ. അനിഷ്കുമാർ. കെ, യൂണിറ്റ് സെക്രട്ടറി അഡ്വ. ദീപു വിശ്വനാഥ് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.