വിജയപുരം : ഗ്രാമ പഞ്ചായത്ത് പൊൻപള്ളി വാർഡിൽ 150 കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം സെൻ്റ് മേരിസ് ഞാറയ്ക്കൽ എൽ പി സ്കൂൾ, നേഴ്സറി സ്കൂൾ, 3 അംഗനവാടികൾ ക്ക് കായിക ഉപകരണങ്ങൾ വിതരണം ചെയ്തു.ഉന്നത വിജയം നേടിയ കുട്ടികളെ ആദരിയ്ക്കൽ, വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിക്കൽ എന്നിവ നടത്തി. രാജ്യാന്തര പരിശിലകൻ ബിനു കെ.സാം കുട്ടികൾക്കായി പരിശിലന ക്ലാസ്സ് നടത്തി.പഞ്ചായത്ത്, പ്രസിഡൻ്റ് സോമൻകുട്ടി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് രജനി സന്തോഷ്, ലിബി ജോസ് ഫിലിപ്പ്, സുരേഷ് ബാബു., അനിൽ അടയ്ക്കാക്കുളം, സുധീർ കാർത്തികപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Advertisements