കോട്ടയം : ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ ആൾകൂട്ട വിചാരണക്കും അതിക്രമങ്ങൾക്കും ശേഷം കേരളത്തിൽ നിന്നുള്ള രണ്ടു സിസ്റ്റർമാർക്ക് നേരെ കള്ളക്കേസ് എടുക്കുകയും ജയിലിലടക്കുകയും ചെയ്ത നിഷ്ഠൂരമായ സംഭവത്തിനെതിരെ കേരള കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് പ്രതിഷേധ മാർച്ചും ഹെഡ് പോസ്റ്റോഫീസ് പടിക്കൽ കൂട്ട ധർണയും നടത്തി.
കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ പ്രതിഷേധ സമര പരിപാടി ഉദ്ഘാടനം ചെയ്തു.
ജനസേവനത്തിന്റെ പാതയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റർ പ്രീതി മേരി,സിസ്റ്റർ വന്ദന ഫാൻസിസ്നെയും എത്രയും വേഗം ജയിൽ മോചിതരാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസർക്കാരും നേരിട്ട് ഇടപെടണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ബിജെപി സർക്കാർ ഭരണം നടത്തുന്ന ഛത്തീസ്ഗഡിൽ ആർഎസ്എസ് – ബജരംഗ് ദൾ പ്രവർത്തകർ സിസ്റ്റർമാർക്ക് നേരെ നടത്തിയ അതിക്രമങ്ങൾ ഇന്ത്യയുടെ മഹത്തായ മതേതരത്വ നിലപാടിനെ ചോദ്യം ചെയ്യുന്നതാണ്. ഭാരതത്തിൽ മതേതരത്വം സംരക്ഷിക്കപ്പെടാനും മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വേട്ടയാടൽ അവസാനിപ്പിക്കുവാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം. ഛത്തീസ്ഗഡിൽ സിസ്റ്റർമാർക്കു നേരെ ഉണ്ടായ മനുഷ്യത്വരഹിത വേട്ടയാടലിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ നിന്നും ഹെഡ് പോസ്റ്റോഫീസ് പഠിക്കലേക്ക് പ്രതിഷേധ മാർച്ച് എത്തിച്ചേർന്നതിനെ തുടർന്ന് മതേതരത്വ വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്ന ചത്തീസ്ഗഢ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിഷ്ണുദേവ് സായിയുടെ ഛായചിത്രത്തിന് തീ കൊളുത്തികൊണ്ട് കേരള കോൺഗ്രസ്സ് പാർട്ടി പ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഛത്തീസ്ഗഢിൽ ജയിലിലടച്ചിരിക്കുന്ന കന്യാസ്ത്രീകളെ മോചിപ്പിക്കുന്നത് വരെ
കേരളാ കോൺഗ്രസ് ആരംഭിച്ചിരിക്കുന്ന പ്രതിഷേധ പരിപാടികൾ സംസ്ഥാന വ്യാപകമായി തുടരുമെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് അഡ്വ. ജെയ്സൺ ജോസഫ് ഒഴുകയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ.ജോയ് എബ്രഹാം എക്സ് എംപി മുഖ്യ പ്രഭാഷണം നടത്തി കേരള കോൺഗ്രസ്സ് നേതാക്കളായ മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണന്തറ അഡ്വ.പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ വി കണ്ണൻ, ജോർജ് പുളിങ്കാട്, ബിനു ചെങ്ങളം, സി ഡി വത്സപ്പൻ, സാബു ഉഴുങ്ങാലി, കെ പി പോൾ, ജെയിംസ് മാത്യു തെക്കൻ, ആന്റണി തുപ്പലഞ്ഞി, എബി പൊന്നാട്ട്, സാബു പീടിയേക്കൽ, ജോസ് വഞ്ചിപ്പുര,എ സി ബേബിച്ചൻ, അഡ്വ സ്റ്റീഫൻ ചാഴിക്കാടൻ, ഷൈജി ഓട്ടപ്പള്ളി,ടോമി നരിക്കുഴി,തുടങ്ങിയവർ പ്രസംഗിച്ചു.