കോട്ടയം : മണർക്കാട് മർത്തമറിയം യാക്കോബായ കത്തിഡ്രലിന്റെ മാങ്ങാനം ചാപ്പലിൽ ആദ്യ ഫല പെരുന്നാളിനോട് അനുബന്ധിച്ച് മാങ്ങാനം ചാപ്പലിലേയ്ക്കുള്ള കൊടിമര ഘോഷയാത്രയ്ക്ക് മണർകാട് കവലയിൽ സ്വീകരണം നൽകി. മാങ്ങാനം ചാപ്പലിൽ എത്തിച്ചേർന്ന കൊടിമരംഫാ.ലിറ്റു തണ്ടാശ്ശേരി കൊടിമരം ഉയർത്തി. ഇടവകാംഗമായ റെജി ചെറിയന്റെ പാമ്പാടിയിലെ ഭവനത്തിൽ നിന്നും വാഹനങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര എത്തിയത്. മണർകാട് കത്തിഡ്രൽ ട്രസ്റ്റിമാരായസുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി ചെറിയാൻ താഴത്തേടത്ത്, ജോർജ്ജ് സഖറിയ ചെമ്പോലസെക്രട്ടറിപി.എ. ചെറിയാൻ പുത്തൻപുരയ്ക്കൽ, കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് കൊടിമര ഘോഷയാത്രയ്ക്ക് മണർകാട് കവലയിൽ സ്വീകരണം നൽകി.മണർകാട് കത്തിഡ്രൽകമ്മറ്റി മെംബർ ഷാജു കുരുവിള,പെരുന്നാൾ ജനറൽ കൺവീനറും വിജയപുരംപഞ്ചായത്ത് മെംബറുമായ ബിനു മറ്റത്തിൽ,സി.കെ. കുരുവിള ചിറകുഴി, എം.റ്റി മത്തായി മറ്റത്തിൽ, സുനിൽ പി. മാത്യു, എം.സി പുന്നു സ്, ജീസസ്സ് കുരുവിള, ബിനു കുരുവിള,ജോണി ചിറക്കുഴി, താലുതമ്പി ചിറകുഴി, യൂത്ത് അസ്സോസിയേഷൻ പ്രസിഡന്റ് സാൻലി പുന്നൻ, ജിനു തോമസ്, ജോബി മാത്യു.ഷിബു കുരുവിള,എന്നിവർ നേതൃത്വം നൽകി,ജനുവരി 18, 19 തീയതികളിലാണ് പെരുന്നാൾ.