കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ പാലാ രൂപത മീറ്റ് നടന്നു

പാലാ : കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ പാലാ രൂപത മീറ്റ് – 2025 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു. പാലാ രൂപത വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷ രംഗത്ത് നഴ്സുമാർ നടത്തുന്ന സേവനങ്ങൾ ദൈവീക തുല്യമായ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് കത്തോലിക് സെമിനാരി പ്രഫസർ ഫാ.ഡൊമിനിക് വെച്ചൂർ മുഖ്യപ്രഭാഷണം നടത്തി. മാർ സ്ലീവാ മെഡിസിറ്റി ഡപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫിസർ ഡോ സിസ്റ്റർ അൽഫോൻസ എസ് എ . ബി. എസ് , മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റൽ നഴ്സിംഗ് ഇൻ ചാർജ് റോണി ജോഷി എന്നിവർ പ്രസംഗിച്ചു. രൂപതയിലെ വിവിധ ഹോസ്പിറ്റലിൽ നിന്നുള്ള നഴ്സുമാർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles