കോട്ടയം പാമ്പാടിയിൽ ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്ത കേസ് : രണ്ടുപേർ അറസ്റ്റിൽ

കോട്ടയം : പാമ്പാടിയില്‍ ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്ത കേസിൽ രണ്ട്പേർ അറസ്റ്റില്‍.
കൂരോപ്പട എസ് എൻ പുരം വയലിൽ പീടികയിൽ അലക്സ് മോൻ വി സെബാസ്റ്റ്യൻ(37),കൂരോപ്പട എസ് എൻ പുരം വയലിൽ പീടികയിൽ വരുൺ വി സെബാസ്റ്റ്യൻ(42) എന്നിവരാണ് പിടിയിലായത്.

Advertisements

സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്നാരോപിച്ചാണ് ഇവർ ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്തത്.
ഓഗസ്റ്റ് 27ന് രാത്രിയായിരുന്നു സംഭവം, പാമ്പാടി ഭാഗത്ത് നിന്നും പള്ളിക്കത്തോട് ഭാഗത്തേക്ക് യാത്രക്കാരുമായി സർവീസ് നടത്തുകയായിരുന്ന മേരി മാതാ ബസ് ജീവനക്കാര്‍ക്കാണ് സൈഡ് നല്‍കിയില്ല എന്ന പേരില്‍ മര്‍ദ്ദനമേറ്റത്. ബസ് കൂരോപ്പട മാക്കൽപ്പടി ബസ്റ്റോപ്പിൽ നിർത്തിയപ്പോൾ പ്രതികൾ യാത്ര ചെയ്തുവന്ന സ്കൂട്ടർ ബസ്സിനു മുന്നിൽ കയറ്റി നിർത്തി തടസ്സമുണ്ടാക്കുകയും യാത്രക്കാരുടെ മുന്നില്‍ വച്ച് ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്രമണത്തില്‍ ബസിന്‍റെ മുന്‍വശത്തെ ഗ്ലാസ് ഉൾപ്പെടെ തകര്‍ന്നു, 40700/- രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
പ്രതികളെ പാമ്പാടി എസ് എച്ച് റിച്ചാര്‍ഡ്‌ വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ എസ് ഐ ഉദയകുമാറും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.

Hot Topics

Related Articles