വൈക്കം: കുടവെച്ചൂർ ദേവിവിലാസം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിൻ്റെ ധനസഹായത്തോടെ പുതിയതായി നിർമ്മിച്ച ക്ലാസ് റൂമുകളുടെ
Advertisements
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോമി അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി 12,50,000 രൂപ വിനിയോഗിച്ചാണ് രണ്ട് ക്ലാസ് മുറികൾ നിർമ്മിച്ചത്. സ്കൂൾ പ്രിൻസിപ്പൽറോയ് ജെ. മഞ്ഞക്കുന്നേൽ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.കെ.ഗീത, പഞ്ചായത്ത് അംഗം ആൻസിതങ്കച്ചൻ, പി ടി എ പ്രസിഡൻ്റ് എം. ആർ. ഷൈമോൻ,വൈസ് പ്രസിഡൻ്റ് വേണു, സ്കൂൾഎസ്എംസി ചെയർമാൻ എം.ജിജി തുടങ്ങിയവർ സംബന്ധിച്ചു.