കൊച്ചി : സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബജറ്റിന് അഭിവാദ്യങ്ങൾ അർപ്പിച്ച് എഫ് എസ് ഇ ടി ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കാക്കനാട് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി. പി ദിപിൻ, കെ ജി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ബിനു എന്നിവർ സംസാരിച്ചു.കൊച്ചി കോർപ്പറേഷനിൽ എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, കുന്നത്തുനാട് എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ, കൊച്ചിയിൽ എൻ ജി ഒ യൂണിയൻ ജില്ല പ്രസിഡന്റ് കെ. എസ് ഷാനിൽ, എറണാകുളം സിറ്റിയിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി. ഡി സാജൻ, ആലുവയിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൻ. ബി മനോജ്, പറവൂരിൽ കെ എസ് ടി എ ജില്ലാ ട്രഷറർ പി. എം ഷൈനി , തൃപ്പൂണിത്തുറയിൽ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം സി. മനോജ്, മുവാറ്റുപുഴയിൽ എഫ് എസ് ഇ ടി ഒ മേഖല സെക്രട്ടറി ടി. വി വാസുദേവൻ, കോതമംഗലത്ത് കെ ജി ഒ എ ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. രാജേഷ്, പെരുമ്പാവൂരിൽ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. സി സുനിൽ കുമാർ , പിറവത്ത് എൻ ജി ഒ യൂണിയൻ ഏരിയ പ്രസിഡന്റ് കെ. കെ സജീവ് എന്നിവരും സംസാരിച്ചു