കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ അഞ്ച് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന നടയ്ക്കൽ, സഫാ റെസിഡൻസി, മുല്ലൂപ്പാറ, സഫാ, കീരിയാത്തോട്ടം, അലിമുക്ക്, ഒന്നാം മൈൽ, പൊന്തനാപ്പറമ്പ്, കാരയ്ക്കാട് സ്കൂൾ, ചങ്ങാടക്കടവ്, വട്ടികൊട്ട എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെസ്സ് , വളയംക്കുഴി, ദീപു എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും കാലായിപ്പടി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വള്ളിക്കാട് , മഴുവനാക്കുന്ന്, പട്ടരേ ത്ത് പടി, ഐക്കര തുണ്ടം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം,പയ്യപ്പാടി,വെള്ളുകുട്ടാ, ഐ എച്ച് ആർ ഡി,കാട്ടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന കണ്ണാടിയുറുമ്പ്, വട്ടമല ക്രഷർ എന്നീ സ്ഥലങ്ങളിൽ രാവിലെ 08.30 am മുതൽ 05.00pm വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന നാൽപതിമല, മ്ലാൻകുഴി, ഹരിതഹോം, ഐഡി പ്ലോട്ട് ഔട്ട്, ഐഡി പ്ലോട്ട് ഇൻ, ചർച്ച് , പി എച്ച് സി എന്നീ ട്രാൻസ്ഫോർമർ രാവിലെ 9.00 മുതൽ 05.30 വരെ വൈദ്യുതി മുടങ്ങും.