കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 5 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ, ഫ്ലോറൽ പാർക്ക്,ബസ്റ്റാൻഡ്,ഉറുമ്പും കുഴി,ബിഎസ്എൻഎൽ എക്സ്ചേഞ്ച് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി പള്ളി, പാറേട്ട് ഹോസ്പിറ്റൽ, പുതുപ്പള്ളി ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മഞ്ഞാമറ്റം, മുക്കൻകുടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശ്രീകുരുംബക്കാവ്, ആനക്കുളങ്ങര, മരിയൻ ആശ്രമം എന്നിവിടങ്ങളിൽ രാവിലെ 10.00 മുതൽ 12.00 വരെയും ഊരാശാല ഭാഗങ്ങളിൽ 9.30 മുതൽ 5.00 വരെയും വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത് ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഹാത്മ ഗാന്ധി കോളനിയിൽ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ മുരിക്കോലി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ ഏനാചിറ ട്രാൻസ്‌ഫോർമർ പരിധിയിൽ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.