കോട്ടയം : പോലീസ് ഉദ്ദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് രണ്ട്
വർഷം തടവും 25000 പിഴയും. കൂവപ്പളളി പരപ്പ് കോളനി ഭാഗത്ത് പുത്തൻ വില്ലയിൽ വീട്ടിൽ മനു മോഹനെ (25) യാണ് കുറ്റക്കാരനാണെന്ന് കണ്ട് അഡീഷണൽ സെഷൻസ് കോടതി II ജഡ്ജ് ജെ.നാസർ ശിക്ഷ വിധിച്ചത്.
2015 ഡിസംബർ 31 നായിരുന്നു ആയിരുന്നു കേസിനാസ്പദമായ സംഭവം,അന്നേ ദിവസം രാത്രി 11. മണിയോടെ കുറുവാമുഴി ഭാഗത്ത് സംഘം ചേർന്ന് ഗതാഗത തടസ്സം ഉണ്ടാക്കുന്നതായി വിവരം ലഭിച്ച് എത്തിയ എസ് ഐ അടങ്ങുന്ന പോലീസ് സംഘത്തിന് നേരെ സോഡാ കുപ്പിയും ബിയർ കുപ്പിയും കൊണ്ട് അക്രമിച്ച് ഇതിലെ 1-ാം പതി
എസ് ഐ യുടെ തലക്ക് കുപ്പി കൊണ്ട് അടിച്ച് മുറിപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ചും പോലീസ് വാഹനത്തിന്റെ ചില്ലുകൾ തകർത്തും പോലിസിന്റെ ക്രത്യ നിർവ്വഹണത്തിന് തടസ്സം സൃഷ്ടിച്ചു എന്നതാണ് കേസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാഞ്ഞിരപള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.എച്ച്.ഓ മാരായിരുന്ന ആയിരുന്ന ആർ മധു, വി പി മോഹൻലാൽ എന്നിവർ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:സിറിൾ തോമസ് പാറപ്പുറം, അഡ്വ:അർജുൻ വലിയ വീട്ടിൽ എന്നിവർ ഹാജരായി.