അർദ്ധരാത്രിയിൽ വിവിധ അപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു

പാലാ : അർദ്ധരാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് തിരുവനന്തപുരം സ്വദേശി ലിജോ ക്രിസ്റ്റഫർ (20 ) കൊല്ലം സ്വദേശി ആൽബിൻ മാത്യു ( 21 ) എന്നിവർക്ക് പരുക്കേറ്റു. 2 മണിയോടെ ഭരണങ്ങാനത്ത് വച്ചായിരുന്നു അപകടം.
കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങൾ പള്ളിക്കത്തോട് സ്വദേശികളായ പ്രീതി റിനോഷ് (44) സാന്ദ്ര റിനോഷ് (23) റിനോഷ് (47 ) എന്നിവർക്ക് പരുക്കേറ്റു. 2 മണിയോടെ പള്ളിക്കത്തോട് ഭാഗത്ത് വച്ചായിരുന്നു അപകടം.
നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ചെമ്മലമറ്റം സ്വദേശി ജിതിൻ ലൂക്കിന് (36 ) പരുക്കേറ്റു. ഒരു മണിയോടെ ചെമ്മലമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles