കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 20 ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 20 ഞായറാഴ്ച വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ചെറുവള്ളിക്കാവ്, കുറ്റിക്കൽ കണ്ടം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 3 pm വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പോളിടെക്നിക്, തൂക്കുപാലം, ഡംപിങ്ങ് ഗ്രൗണ്ട്., കാനാട്ടുപാറ ടവ്വർ ട്രാൻസ്ഫോർമർ എന്നിവിടങ്ങളിലും, പാലാ ടൗൺ, ഗവ.ആശുപത്രി, കൊട്ടാരമറ്റം എന്നീ ഭാഗങ്ങളിലും രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോളനി അമ്പലം, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ഉദയ, തുരുത്തിപ്പള്ളി ടവർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. മീനടം സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കാട് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles