കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 24 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള , പരിപാലന, തുരുത്തേൽ, വടക്കേക്കര, വന്നല, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പങ്ങട ബാങ്ക് പടി,പാനാപ്പള്ളി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ് സൺ, ചെറുവേലിപ്പടി, അഞ്ചൽകുറ്റി, ചാമക്കുളം, മിഷൻപള്ളി, മിഷൻപള്ളി ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പണിക്കമറ്റം , പാരഗൺ പടി, ഇടപ്പള്ളി, പാടത്ത് ക്രഷർ, കാത്തികപ്പള്ളി, കൊല്ലക്കൊമ്പ് , ബ്ലൂ മൗണ്ട്, മണർകാട് ചർച്ച് ട്രാൻസ് ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടൻചിറ , പുളിയാംകുന്ന് , മാന്നില നമ്പർ വൺ, മാന്നില നമ്പർ രണ്ട് , എസ്റ്റീം,മാമ്മുട് ടവ്വർ എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെയും പൂവത്തുംമൂട്, തൂമ്പുങ്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്, കൈതേപ്പാലം,ഇട്ടിമാണികടവ്, എസ് ഇ കവല,ഞാലി, കോഴിമല, കണ്ണൻകുളങ്ങര, കാരോത്തുകടവ്, ഗ്രാൻഡ് കേബിൾ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇല:സെക്ഷന്റെ പരിധിയിൽ പെരുന്ന എൻ എസ് എസ് ഹോസ്റ്റൽ,മൈത്രി സാദനം, ശ്രീ ശങ്കരാ ആശുപത്രി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും എൻ എസ് എസ് ഹെഡ് ക്വാർട്ടേഴ്സ് റെഡ് squir,ഡൈൻ, കെ ഡബ്യു എച്ച് എച്ച് ടി,ഉറവ കമ്പനി, വിംകോ, പോളി പ്രിൻ്റ് ,,എന്നീട്രാൻസ്ഫോർമറുകളിൽ ഭാഗികമായിവൈദ്യുതി മുടങ്ങും.