കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് അഞ്ച് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ്, കൊച്ചുപാലം, പള്ളിക്കരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 11 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന കോൺകോട്, ഔട്ട് പോസ്റ്റ് , കേരളാ ബാങ്ക്, കാലിപ്പടി,ആനമുക്ക് , ചന്ദ്രത്തിൽ പടി, പി പി ചെറിയാൻ, വെട്ടൂർ , മന്ദിരം, പുത്തൻ പാലം, സെൽവൻ , കല്യാണി മുക്ക് , കണ്ണത്രപടി, ചെമ്പുചിറ, ചെമ്പുചിറ പെക്കം എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9:30 മുതൽവൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ 8.30 മുതൽ 5 വരെ ഇടമറുക് ആശുപത്രിപ്പടി, കോണിപ്പാട്, ഉപ്പിടുപാറ റോഡ്, കടപുഴ എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ശവകോട്ട, ലൂർദ്ദ്, പൈപ്പ് & പൈപ്പ്, ജുവൽ കേപ്പ്ടൗൺ, ഗ്രേറ്റ് ഇന്ത്യ റബ്ബർ, ക്രിസോബറി, ഈസ്റ്റ് പോലീസ് സ്റ്റേഷൻ, മിഡാസ്, കൊശമറ്റം, ട്രിഫാനി, വെള്ളാറ്റിപ്പടി, വായനശാല, ചൂരക്കാട്ടുപടി, പാറമ്പുഴ, തറേപ്പടി, വട്ട മുകൾ കോളനി എന്നീ ഭാഗങ്ങളിൽ 5-3-24 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പാമ്പൂർ കവല ട്രാൻസ്ഫോർമറിൽ 9:30 മുതൽ 1:00 pm വരെയും കങ്ങങ്ങഴക്കുന്ന് ട്രാൻസ്ഫോർമറിൽ 1:00 pm മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂട് , നടക്കപ്പാ ടം , മുല്ലശ്ശരി, കുര്യച്ചൻപടി, ചൂരനോലി.എന്നീ ട്രാൻസ്ഫോർമറിൽ 10 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ഭാഗത്ത് രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.