കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 10 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ് കെ റോഡ്, കാഞ്ഞിരപ്പാല, എല്ലുപൊടി, മനക്കപ്പടി, ചളുക്ക എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വെട്ടൂർ കവല ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ തലപ്പലം സ്കൂൾ, ഓലായം തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ നാല് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊടിനാട്ടുംക്കുന്ന് , മേഴ്സി ഹോം , പള്ളിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ഹള്ളാപാറ,ദേവമാതാ, ചെത്തിപ്പുഴ കടവ്, ആനന്താശ്രമം, ചുടുകാടു, മോർകുളങ്ങര എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ , വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മാങ്ങാനം അമ്പലം,പെരുംകാവ്,വാഴത്ര ക്രഷർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈന്തും മൂട്, പന്തലാനിപ്പടി എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.