കോട്ടയത്ത് പൂഞ്ഞാറിലും പാമ്പാടിയിലും ഇന്ന് സെപ്റ്റംബർ 29 ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : കോട്ടയത്ത് പൂഞ്ഞാറിലും പാമ്പാടിയിലും ഇന്ന് സെപ്റ്റംബർ 29 ഞായറാഴ്ച വൈദ്യുതി മുടങ്ങും.  പൂഞ്ഞാർ  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മരം മുറിക്കുന്നതിനായി 11  ലൈൻ ഓഫ് ആക്കേണ്ടി വരുന്നതിനാൽ  രാവിലെ 9.00 മണി മുതൽ   വൈകിട്ട് 2.00 മണി വരെ കുളത്തുങ്കൽ, ചെക്ക് ഡാം, കൊച്ചു വളത്തൂക്, വളതൂക്ക് , പമ്പ് ഹൗസ് നൃത്ത ഭവൻ  എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന താലുക്ക് ആശുപത്രി, ടൗൺ, കുറിയന്നൂർ കുന്ന് കാളച്ചന്ത, വട്ടമലപ്പടി, പ്രിയദർശിനി എന്നീ ഭാഗങ്ങളിൽ  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles